സ്‌നേഹാരാമം നിര്‍മ്മിച്ചു

google news
ssss

വയനാട് : തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹാരാമം നിര്‍മ്മിച്ചു. ശുചിത്വ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ മലിനമായ ഒരു പ്രദേശം ശുചീകരിച്ചാണ് സ്‌നേഹാരാമം നിര്‍മ്മിച്ചത്.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എം ബെന്നി, പി ടി എ പ്രസിഡന്റ് കെ.എ വിശ്വനാഥന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബി അജിത്ത്, സ്‌കൂള്‍ ചെയര്‍മാന്‍ ഷാജോണ്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

Tags