ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരെ ആദരിച്ചു
ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരും കൽപറ്റ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ മുൻ വികാരിമാരുമായിരുന്ന റവ. ഏബ്രഹാം മാത്യു എടേക്കാട്ടിലിനെയും റവ. ഫാദർ ജോസഫ് കട്ടക്കയത്തിനെയും ഇടവക ജനങ്ങൾ ആദരിച്ചു. ഇടവകയുടെയും സഭയുടെയും വളർച്ചയ്ക്ക് അളവറ്റ സംഭാവനകൾ നൽകിയ ശ്രേഷ്ഠ വ്യക്തിത്വത്തങ്ങളാണ് ഇരുവരുമെന്നും അവരുടെ ജീവിതം വൈദികർക്കും പ്രേഷിത പ്രവർത്തകർക്കും സമൂഹത്തിനും ഉത്തമ മാതൃകയാണെന്ന് കൽപ്പറ്റ ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പള്ളി വികാരി റവ.ഫാ. സഖറിയ വെളിയത്ത് പറഞ്ഞു.
വൈദികരെ വികാരി ഫാ. സഖറിയ, അഡ്വ.ജോർജ് പോത്തൻ എന്നിവിർ പൊന്നാട അണിയിച്ചു. ട്രസ്റ്റി കെ.കെ. ജോൺസൺ, പള്ളി സെക്രട്ടറി ഇ വി അബ്രഹാം, ഡോ. സോണി എൻ.എ, ഡോ. കെ പി.ഏലിയാസ്, അമ്മിണിക്കുട്ടി ജോർജ്, ജിയ മരിയ തുടങ്ങിയവർ പ്രസംഗിച്ചു.