സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയോജന ധര്‍ണ്ണ നടത്തി

google news
ssss

കല്‍പ്പറ്റ : വയോജനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കും നിഷേധത്തിനുമെതിരെ കല്‍പ്പറ്റ പോസ് റ്റോഫീസിനു മുമ്പില്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയോജന ധര്‍ണ്ണ നടത്തി. എക്‌സ് എം എല്‍ എ സി.കെ. ശശീന്ദ്രന്‍  ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജോസഫ് മാണിശ്ശേരി അധ്യക്ഷനായിരുന്നു.

 കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയോജനപെന്‍ഷന്‍ 200 രൂപയില്‍ നിന്നും 5000 രൂപയായി വര്‍ദ്ധിപ്പിക്കുക .60 വയസ്സ് കഴിഞ്ഞ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും റെയില്‍വേ യാത്ര ടിക്കറ്റിനുള്ള ഇളവ് പുന:സ്ഥാപിക്കുക, കേന്ദ്രവയോജന നയം പ്രഖ്യാപിക്കുക, വയോജന ആരോഗ്യ സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക,ഇ.പി.എഫ് പെന്‍ഷന്‍ മിനിമം 9000 രൂപയായി നിശ്ചയിക്കുക ,ദേശീയ വയോജന കമ്മീഷന്‍ നടപ്പിലാക്കുക, വയോജാ നാഷണല്‍ കൗണ്‍സിലില്‍ SCFWA പ്രതിനിധികളെ ഉള്‍പ്പെടുത്തുക  എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.

സി. പ്രഭാകരന്‍ ( ജില്ലാ സെക്രട്ടറി) സ്വാഗതം പറഞ്ഞു. പി.പി.അനിത ടീച്ചര്‍ സംസ്ഥാന കമ്മിറ്റി അംഗം നന്ദി പറഞ്ഞു. പി.ജെ.ആന്റണി, ഹുസൈന്‍ കബളക്കാട്.പി. അപ്പന്‍ നമ്പ്യാര്‍, വേണു മുള്ളോട്ട്, കെ.കെ. വിശ്വനാഥന്‍, വൈത്തിരി തോമസ്, ജോസ്  വെണ്ണിയോട് തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം കൊടുത്തു.

Tags