സ്‌കൂള്‍ പാചക തൊഴിലാളികള്‍ കൂട്ട ധര്‍ണ്ണ നടത്തി

sss

കല്‍പ്പറ്റ: തമിഴ്‌നാട്, പോണ്ടിച്ചേരി സര്‍ക്കാര്‍ സ്‌കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചതു പോലെ കേരളത്തിലെ സ്‌കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കു ക, 500 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്നത് 250 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളിയായി അംഗീകരിക്കുക, 60 വയസ്സ് കഴിഞ്ഞ് പിരിഞ്ഞു പോയ വര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക ,ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016 ല്‍ നടപ്പിലാക്കിയ ക്ഷാമബത്ത ,

വെയിറ്റ ജ് ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക, മിനിമം വേതനം 900 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്പറ്റ കലക്ടേറ്റ് പടിക്കല്‍ കൂട്ട ധര്‍ണ്ണ നടത്തി.

കൂട്ട ധര്‍ണ്ണ എച്ച്.എം.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഒ. ദേവസ്യ ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചുസംഘടന സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ബാലഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഒ. പത്മനാഭന്‍ , ജില്ലാ പ്രസിഡണ്ട് പി.സതി ഒ. കേളു, സുനിത കുമാരി . ഒ.കെ, ഖദീജ കാക്കവയല്‍, ഷേര്‍ളി അഗസ്റ്റില്‍ എന്നിവര്‍ പ്രസംഗിച്ചു. സൗ ഫീന സലിം, സുധ അ ശോകന്‍ പി.,  ചിത്രലേഖ പി.എന്‍, പ്രീത ദേവസ്യ എന്നിവര്‍ നേതൃത്വം നല്‍കി.

Tags