ആനുകൂല്യനിഷേധങ്ങൾക്കെതിരെ സ്കൂൾ പാചക തൊഴിലാളികൾ കലക്ട്രേറ്റ് ധർണ്ണ നടത്തി

dsg


 കൽപ്പറ്റ: ആനുകൂല്യ നിഷേധങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ച്  സ്കൂൾ പാചക തൊഴിലാളികൾ പ്രക്ഷോഭത്തിൽ. സമരങ്ങളുടെ ഭാഗമായി തൊഴിലാളികൾ കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തി.    തമിഴ്നാട്, പോണ്ടിച്ചേരി സർക്കാർ സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചതു പോലെ കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കു ക, 500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്നത് 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളിയായി അംഗീകരിക്കുക, 60 വയസ്സ് കഴിഞ്ഞ് പിരിഞ്ഞു പോയ വർ ഉൾപ്പെടെയുള്ളവർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കുക, ഉമ്മൻ ചാണ്ടി സർക്കാർ 2016 ൽ നടപ്പിലാക്കിയ ക്ഷാമബത്ത , വെയിറ്റേജ് ആനുകൂല്യങ്ങൾ നടപ്പിലാക്കുക, മിനിമം വേതനം 900 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കാൻ സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്പറ്റ കലക്ടേറ്റ് പടിക്കൽ കൂട്ട ധർണ്ണ നടത്തി.കൂട്ട ധർണ്ണ എച്ച്.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി  എൻ.ഒ. . ദേവസ്സി  ഉൽഘാടനം ചെയ്തു. സംഘടന ജില്ലാ ജനറൽ സെക്രട്ടറി  കെ.കെ.രാജൻ അദ്ധ്യക്ഷനായിരുന്നു. 

സംഘടന സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സിക്രട്ടരി ഒ. പത്മനാഭൻ , ജില്ലാ പ്രസിഡണ്ട് പി.സതി ഒ. കേളു, സുനിത കുമാരി . ഒ.കെ, ഖദീജ കാക്കവയൽ, ഷേർളി അഗസ്റ്റിൽ എന്നിവർ പ്രസംഗിച്ചു.
. സൗഫീന സലിം, സുധ അശോകൻ പി.,  ചിത്രലേഖ പി.എൻ, പ്രീത ദേവസ്യ എന്നിവർ നേതൃത്വം നൽകി.
 

Tags