റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും

google news
Minister AK Saseendran

വയനാട് :  75 -മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ  (വെള്ളി) രാവിലെ 9 ന് നടക്കുന്ന പരിപാടിയില്‍ വനം-വന്യജീവി  വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്,ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പോലീസ്, എക്‌സൈസ്, വനം വകുപ്പ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ് എന്നിങ്ങനെ 26 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍  ഉണ്ടാകും. ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക.

Tags