വയനാട്ടിൽ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

google news
fdh

കൽപ്പറ്റ : ഗാന്ധിജിയുടെ എഴുപത്താറാമത്തെ രക്തസാക്ഷിത്വ ദിനത്തിൽ 'കൊന്നതാണ് ഗാന്ധിജിയെ കൊല്ലരുത് മതേതര ഇന്ത്യയെ ' എന്ന മുദ്രാവാക്യവുമായി രാഷ്ട്രീയ യുവജനതാദൾ ( ആർ വൈ ജെ ഡി ) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ആർ ജെ ഡി വയനാട് ജില്ലാ പ്രസിഡണ്ട് ഡി. രാജൻ ഉദ്ഘാടനം ചെയ്തു.ആർ വൈ ജെ ഡി ജില്ലാ പ്രസിഡൻ്റ് യു എ അജ്മൽ സാജിദ് അധ്യക്ഷത വഹിച്ചു.ആർ വൈ ജെ ഡി സംസ്ഥാന സെക്രട്ടറി കെ ടി ഹാഷിം, 

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഋഷബ് ശ്രേയാംസ്കുമാർ,പി ജെ ജോമിഷ്,വിദ്യാർത്ഥി ജനതാ സംസ്ഥാന പ്രസിഡൻറ് ജിതിൻ രാജേന്ദ്രൻ,ആർ വൈ ജെ ഡി ജില്ലാ സെക്രട്ടറിമാരായ
ഷൈജൽ കൈപ്പ ,ജാഫർ അമ്പിലേരി,ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി ഷൈജൽ,ജലീൽ ഉമ്മത്തൂർ, ഇ അഖിൽ ദേവ്, ജോസ് ദേവസി , കൃഷ്ണ പ്രസാദ് ,ഷാജി എൻ,, അജ്മൽ കെ ഇ, വിഷ്ണു ജിത്ത് സലീം.സി, ദിൽഷാദ് സി, കെ.റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
 

Tags