രാഷ്ട്രീയ യുവ ജനതാദള്‍(ആര്‍.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19 മുതൽ മുത്തങ്ങയിൽ

google news
dg

കൽപ്പറ്റ: രാഷ്ട്രീയ യുവ ജനത ദള്‍(ആര്‍.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19,20,21 തീയതികളില്‍ മുത്തങ്ങ വൈല്‍ഡ് വെസ്റ്റ് റിസോര്‍ട്ടില്‍(എം.കെ.പ്രേംനാഥ് നഗര്‍)ചേരും. വര്‍ഗീയതയ്‌ക്കെതിരെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളുടെ പോരാട്ടം നടക്കുന്ന വേളയില്‍ രാഷ്ട്രീയ ജനത ദളിന്റെ(ആര്‍.ജെ.ഡി) ശക്തീകരണത്തിനുള്ള കര്‍മ പദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്‍കുമെന്ന്   സംഘാടക സമിതി ഭാരവാഹികൾ   വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


വിവിധ ജില്ലകൡനിന്നുള്ള 150 പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാമ്പിന് 19ന് വൈകുന്നേരം അഞ്ചിന് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. 20ന് രാവിലെ ഒമ്പതിന് ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ പ്രമേയം, സംഘടന പ്രമേയം, പരിസ്ഥിതി പ്രമേയം, പ്രവര്‍ത്തന രൂപരേഖ, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. ഡോ.വര്‍ഗീസ് ജോര്‍ജ്, സബഹ് പുല്‍പ്പറ്റ, റാഷിദ് ഗസാലി, സി.പി.ഷെഫീഖ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. 21ന് ഉച്ചകഴിഞ്ഞ് സമാപന സമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.കെ.അനില്‍കുമാര്‍, എം.കെ.ഭാസ്‌കരന്‍, കെ.കെ.ഹംസ, വി.കുഞ്ഞാലി, പി.കെ.പ്രവീണ്‍, സലിം മടവൂര്‍, ഡി.രാജന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.ആര്‍.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് സിബിന്‍ തേവലക്കര, ജനറല്‍ സെക്ട്രട്ടറി കെ.റജീഷ്, സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.അനില്‍കുമാര്‍, കണ്‍വീനര്‍ കെ.ടി.ഹാഷിം, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്.സ്‌കറിയ, ഡയറക്ടര്‍ നാസര്‍ മച്ചാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags