പിപി ഷൈജല്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു

google news
ssss

കല്‍പ്പറ്റ: എംഎസ് എഫിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ഷൈജല്‍ സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയസ്‌കുമാറില്‍ നിന്ന് പതാക ഏറ്റുവാങ്ങി പാര്‍ട്ടിയില്‍ ചേര്‍ന്നു. പെണ്‍കുട്ടികളുടെ സംഘടനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട മുസ്ലിം ലീഗിനകത്തെ ഹരിത വിവാദവുമായി ബന്ധപ്പെട്ടതാണ് ഷൈജല്‍ പാര്‍ട്ടിക്ക് അനഅഭിമതനായി മാറിയത്.

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പെണ്‍കുട്ടികള്‍ക്ക്  പാര്‍ട്ടിക്കകത്ത് ഉണ്ടായ വിഷയത്തില്‍ അവര്‍ക്കുവേണ്ടി ആദ്യമായി സംസാരിക്കാനും ഇടപെടാനും തയ്യാറായതിന്റെ പേരിലാണ് പാര്‍ട്ടി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.തുടര്‍ന്ന് പാര്‍ട്ടി നടപടി എടുത്തെങ്കിലും പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായതിനാല്‍ കോടതി ഇടപെട്ട് നടപടി സ്റ്റേ ചെയ്യുന്ന അവസ്ഥയടക്കം ഉണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ രാഷ്ട്രീയ  നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍ജെഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരണം എന്ന നിലയിലാണ് പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത് എന്ന് പിപി ഷൈജല്‍ പറഞ്ഞു.

Tags