പൂപ്പൊലി അന്താരാഷ്ട്ര പുഷ്പോൽസവം ജനുവരി ഒന്നു മുതൽ അമ്പലവയലിൽ

google news
fdh


   കൽപ്പറ്റ:കേരളത്തിന്റെ കൃഷി,ടൂറിസം ഭൂപടങ്ങളിൽ ഇടം നേടിയ പൂക്കളുടെ ഉത്സവമായ 'പൂപ്പൊലി' രാജ്യാന്തര പുഷ്പോത്സവത്തിനൊരുങ്ങി അമ്പലവയൽ. ജനുവരി ഒന്നു മുതൽ 15 വരെ അമ്പവലയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പുഷ്പോത്സവം  നടക്കുമെന്ന് ആർ.എ.ആർ.എസ് അധികൃതർ  വാർത്താസമ്മേളനത്തിൽ അറിയിച്ചു.  12 ഏക്കറിലാണ് പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്.

സ്വദേശ, വിദേശ വിഭാഗത്തിൽപ്പെട്ട വിവിധയിനം പൂക്കൾ,മുൻവർഷങ്ങളിലെ പൂപ്പൊലികളിൽ നിന്ന് വ്യത്യസ്ഥമായി നിരവധി നിർമ്മിതികളും ഇത്തവണത്തെ പൂപ്പൊലിയിൽ ഒരുക്കിയിട്ടുണ്ട്. കൃഷി ഉയരങ്ങളിലേയ്ക്ക് എന്ന സന്ദേശം നൽകുന്ന രീതിയിൽ ലംബ രീതിയിലുള്ള പൂന്തോട്ട ഘടകങ്ങളാണ് ഇത്തവത്തെ പൂപ്പൊലിയുടെ പ്രധാന ആകർഷണം. വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകളും നടത്തും. 200ൽ പരം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വടംവലി, പുഷ്പാലങ്കാരം, പച്ചക്കറികളിലെ കൊത്തുപണി, കാർഷിക പ്രശ്നോത്തരി, കുക്കറി ഷോ, ജലഛായ മത്സരം, പെൻസിൽ ഡ്രോയിങ് ,ഫ്ലവർ ബോയ് ആൻഡ് ഫ്ലവർ ഗേൾ തുടങ്ങിയ മത്സരങ്ങളും നടത്തും. എല്ലാദിവസവും കലാ സന്ധ്യയും ഉണ്ടാകും. കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ബത്തേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ പ്രത്യേക ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കും. ഡോക്ടർ യാമിനി വർമ്മ, ഡോക്ടർ സജീഷ് ജാൻ, ഡോക്ടർ വി ശ്രീരാം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Tags