പി.എം.എം.എസ് 'വൈ. പദ്ധതിയിൽ ത്രീ വീലറും ഐസ് ബോക്സും വിതരണവും ജനകീയ മത്സ്യ കൃഷി പരിശീലനവും സംഘടിപ്പിച്ചു

gfh
gfh

കൽപ്പറ്റ:  ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പി.എം.എം.എസ് 'വൈ.  പദ്ധതിയിൽ ത്രീ വീലറും ഐസ് ബോക്സും വിതരണവും, ജനകീയ മത്സ്യ കൃഷി പരിശീലനവും സംഘടിപ്പിച്ചു.വയനാട് ജില്ലയിൽ ഫിഷറീസ് വകുപ്പ് വഴി പി.എം എം.എസ്.വൈ. 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ത്രീ വീലറും ഐസ് ബോക്സും നൽകുന്ന പദ്ധതിയുടെ ആദ്യ ഘട്ടം  ഉത്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്തിൽ  നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി. ഷീല പുഞ്ചവയൽ അവർകൾ നിർവ്വഹിച്ചു.

മത്സ്യ മേഖലയുടെ കേന്ദ്രീകൃതവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് മത്‍സ്യമേഖലയിൽ തൊഴിലവസരങ്ങൾ അധികരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലയിൽ  നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന  പി.എം.എം.എസ്.വൈ.2022-23 പദ്ധതി പ്രകാരം 3 ലക്ഷം രൂപ യുണിറ്റ് കോസ്റ്റ് നിക്ഷയിച്ചിരിക്കുന്ന ഈ പദ്ധതിയിൽ യുണിറ്റ് കോസ്റ്റിന്റെ 40%ഗുണഭോക്താവിന് സബ്‌സിഡിയായി ലഭിക്കുന്നു.

തുടർന്ന് ജനകീയ മത്സ്യ കൃഷിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പൊതു ജലാശയങ്ങളിൽ ചിറ കെട്ടിയുള്ള മത്സ്യകൃഷിയെ കുറിച്ച് കാരാപ്പുഴ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി. അനാമിക മരിയ ബാബു ക്ലാസുകൾ കൈകാര്യം ചെയ്തു. നെന്മേനി ഗ്രാമ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌     റ്റിജി ചെറുതോട്ടിലിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ  ആഷിഖ് ബാബു സ്വാഗതവും ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ജയ മുരളി, .ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  സുജാത ഹരിദാസൻ, ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ടി.ബേബി ,കാരാപ്പുഴ മത്സ്യഭവൻ ഫിഷറീസ് എക്റ്റൻൻഷൻ ഓഫീസർ കുമാരി അനാമിക മരിയ ബാബു എന്നിവർ സംസാരിച്ചു. .
 

Tags