പി.എം.എഫ്.എം.ഇ. പദ്ധതി: കേരള ഗ്രാമീണ്‍ ബാങ്കിന് പുരസ്‌ക്കാരം

google news
gdg

വയനാട് : പി.എം.എഫ്.എം.ഇ. പദ്ധതിയില്‍ വായ്പാ വിതരണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതിനുളള  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പുരസ്‌കാരം കേരള ഗ്രാമീണ്‍ ബാങ്കിന് ലഭിച്ചു. പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ ഡോ. രേണു രാജില്‍ നിന്ന് കേരള ഗ്രാമീണ്‍ ബാങ്ക് വയനാട് റീജിയണല്‍ ഓഫീസ് ലോണ്‍ സെല്‍ ചീഫ് മാനേജര്‍ ആര്‍.രാജേഷ് ഏറ്റുവാങ്ങി.

പി.എം.എഫ്.എം.ഇ പദ്ധതിയുടെ വിജയത്തിനും വായ്പാ വിതരണത്തിനുമായി പ്രവര്‍ത്തിച്ച ഗ്രാമീണ്‍ ബാങ്കിന്റെ കെല്ലൂര്‍, നടവയല്‍, കാട്ടിമൂല, പനമരം ശാഖകളെയും ലോണ്‍ സെല്ലിനെയും കേരള ഗ്രാമീണ്‍ ബാങ്ക് റീജിണല്‍ മാനേജര്‍ ടി.വി. സുരേന്ദ്രന്‍.ടി.വി. അഭിനന്ദിച്ചു. ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags