തോട്ടം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം : വയനാട് ജില്ലാ എസ് ടി യു

google news
ssss

പുല്‍പ്പാറ ; പെരുന്തട്ട എസ്റ്റേറ്റ് തൊഴിലാളി കളുടെ ആനുകൂല്യങ്ങള്‍ നല്‍കി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എസ് ടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജോലിയില്‍ നിന്നും പിരിഞ്ഞ തൊഴിലാളി കളുടെ ഗ്രാറ്റ്വിവിററി ഉള്‍പ്പെടെ യുള്ള ആനുകൂല്യങ്ങളെല്ലാം അടിയന്തര മായി വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജമാല്‍ക്കാന്റെ അനുസ്മരണം നടത്തി.ജനുവരി 10 ; 11 ; 12 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സമരം വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് സി.മൊയ്തീന്‍കുട്ടി ഉല്‍ഘാടനം ചെയ്തു.

പാറക്ക മമ്മൂട്ടി; ടി.ഹംസ; എ.പി.ഹമീദ്; അബു ഗൂഡലായ്; എ.കെ.റഫീക്; അലവിവടക്കേതില്‍; പാറക്ക ല്‍ മുഹമ്മദ്; എം.അലി ; റജിഷലി; ലക്ഷ്മി.എ. ;ആയിഷാഉമ്മര്‍; ടി.സി.മൊയ്തു; റഷീദ് കെ.പി.; ഹംസ തോട്ടുങ്ങല്‍; കെ.ടി.കുഞ്ഞബ്ദുള്ള; അസീസ് കാരക്കാടന്‍; കെ.ടി.യൂസഫ്; അസീസ് കുരുവില്‍; കെ.എം.ബാപ്പു; അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ഇസ്മായില്‍ സ്വാഗതം പറഞ്ഞു.

Tags