വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് 'പാസ്‌വേഡ്' സംഘടിപ്പിച്ചു

sss

പനമരം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പത്താം തരത്തിലെ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് (പാസ്‌വേഡ് 2023-24) പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.വിവിധ സ്കൂളുകളിൽ നിന്നുമായി നൂറ് വിദ്യാർത്ഥികൾ  പങ്കെടുത്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

ഡെപ്യൂട്ടി കളക്ടർ & എ.ഡി.എം ശ്രീ എൻ.ഐ ഷാജു മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് കെ.ടി സുബൈർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് സ്വാഗതം പറഞ്ഞു. എ.എസ് ഹരിശങ്കർ,കെ.സിദീഖ് ,പി.എ ഷജീർ എന്നിവർ സംസാരിച്ചു .ട്രെയിനർമാരായ ജെറീഷ്.കെ.എച്ച്,അജ്മൽ സാദിക് എന്നിവർ ക്ലാസെടുത്തു.

Tags