പരപ്പയിൽ പുതു ചരിത്രമായി തൊഴിൽ മേള

dsh


കാസർകോട് :പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യുടെ ഭാഗമായി കേരള നോളഡ്ജ് ഇക്കോണമി മിഷൻ, ഐ.ടി.സി അക്കാദമി, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 94 പേർക്ക് നേരിട്ട് തൊഴിൽ ലഭിച്ചു. 218 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ബ്ലോക്ക്‌ പഞ്ചായത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ സംഘടിപ്പിച്ച മേളയിൽ 347 ഉദ്യോഗാർഥികൾ പങ്കെടുത്തു.

ഓട്ടോ ബെൻ ട്രക്കിങ്, ഇൻഫോ ആപ്പ്സ്, യൂ. എൽ.ടി.എസ്, ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനി, സമാജിയോ മോട്ടോർസ്, യൂ.ഐ.ടെക്നോളജി, ലൈഫ് കെയർ, എമെർജ് ബിസിനസ് ഗ്രൂപ്പ്‌, വെൽ കെയർ എഞ്ചിനീയറിങ് ആൻഡ് സർവീസ്, ഡാൻ കോപ്പറേഷൻ, കാലിക്കറ്റ് ഡിജിറ്റൽ ആക്കാദമി, എ.വൈ.ടെക്നോളജി, എൽ.ഐ.സി തുടങ്ങി 18 ഓളം സേവന ദാതാക്കളായ കമ്പനികൾ പങ്കെടുത്തു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ജോസഫ് എം ചാക്കോ ഉദ്യോഗാർഥികൾക്ക് ഓഫർ ലെറ്റർ കൈമാറി. ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ജീവനക്കാർ, വ്യവസായ വകുപ്പ്, റീ ബിൽഡ് കേരള ജീവനക്കാർ,എന്നിവരുടെ സംഘാടന മികവ് മേളയ്ക്കു മികവേറ്റി.


അസിസ്റ്റൻറ് കളക്ടർ ദിലീപ് കെ കൈനിക്കര തൊഴിൽമേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ രജനി കൃഷ്ണൻ, പി.വി.ചന്ദ്രൻ, കെ.പദ്മ കുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അരുൺ രംഗത്ത് മല, കുടുംബശ്രീ എ.ഡി.എം.സി.സി.എച്ച് ഇക്ബാൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി.ഡി.ഒ. കെ.ജി.ബിജു കുമാർ സ്വാഗതവും വ്യവസായ വികസന ഓഫീസർ അഭിൻ മോഹൻ നന്ദിയും പറഞ്ഞു.

Tags