മേറ്റുമാരുടെ രണ്ടാം ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു

Thirunelli Grama Panchayat mate
Thirunelli Grama Panchayat mate

തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ നാല് ദിവസത്തെ സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഷിജി പി.പി സ്വാഗതം പറഞ്ഞു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

ആശംസകൾ അർപ്പിച്ചുകൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
റുഖിയ സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.എം. വിമല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈല വിജയൻ, ഷെർമിനാസ് കെ.ടി, പ്രഭാകരൻ എം, രജനി ബാലരാജു, ഉണ്ണികൃഷ്ണൻ എ. സി,ജയ കെ. ജി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

Tags