ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്: പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുളള തിരച്ചില്‍ ശക്തം

google news
Police

കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്. കഴിഞ്ഞ ദിവസം 29 പേരെ കരുതല്‍ തടങ്കലിലാക്കി. വിവിധ കേസുകളില്‍പെട്ട്  ഒളിവില്‍ കഴിയുകയായിരുന്ന 32 പേരെ പിടികൂടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ക്കെതിരെ അടിയന്തിര നടപടിയുണ്ടാകുമെന്നും പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുളള തിരച്ചില്‍ ശക്തമാക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു.

വരും ദിവസങ്ങളിലും ഇത്തരത്തില്‍ പോലീസിന്റെ കര്‍ശന പരിശോധനകളുണ്ടാവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര നടപടികളുണ്ടാകും. രാത്രികാല പട്രോളിങ്  ശക്തിപ്പെടുത്തുമെന്നും വയനാട് പോലീസ് അറിയിച്ചു.

Tags