നീലക്കുറിഞ്ഞി വയനാട് ജില്ലാതല ക്വിസ്: വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

google news
ssss

വയനാട് : ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാകിരണം, വേള്‍ഡ് വൈഡ് ഫണ്ട്, ജൈവ വൈവിധ്യ ബോര്‍ഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം നടത്തി. വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കളക്ടറേറ്റില്‍ നടന്ന മത്സരത്തില്‍ പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ് ആര്‍ ഉജ്വല്‍ കൃഷ്ണ, കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സി വി ശരണ്യ,

കുഞ്ഞോം എ.യുപി സ്‌കൂളിലെ ആര്‍ കെ അഭിനവ്, വാളാട് ഗവ ഹൈസ്‌കൂളിലെ ജെ ദില്‍നാദ് എന്നിവര്‍ വിജയികളായി. ബയോഡൈവേഴ്സിറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷൈന്‍ രാജ് ക്വിസ് മാസ്റ്ററായി. അടിമാലിയില്‍ മെയ് 21 മുതല്‍ 22 വരെ നടക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ വിജയികള്‍ പങ്കെടുക്കും. പരിപാടിയില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ ജെയിംസ്, എം.എസ്.എസ്.ആര്‍.എഫ് സയന്റിസ്റ്റ് ജോസഫ് ജോണ്‍, നവകേരളം കര്‍മപദ്ധതി റിസോഴ്സ്പേഴ്സണ്‍മാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ പങ്കെടുത്തു.
 

Tags