എന്‍സിപി കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി

google news
ssss

കല്‍പ്പറ്റ : ഒക്ള്‍ടോബര്‍ 30 ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  എന്‍ സി പി കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി.അഹിംസിയുടെ പ്രവാചകനും ശ്രീരാമഭക്തനുo സ്‌നേഹവും സഹിഷ്ണുതയും സഹവര്‍ത്തിത്വവും എന്നും നിലനില്‍ക്കുന്ന ഒരു രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജിയെ ബലി കൊടുത്തവരാണ് ഇന്ന്  ഇന്ത്യ ഭരിക്കുന്നത്  മതാന്തതയും  അസഹിഷ്ണുതയും ബാധിച്ച ബിജെപിക്കുള്ള   ഓര്‍മ്മപ്പെടുത്തലുകളാണ്   ഓരോ ഗാന്ധി രക്തസാക്ഷി ദിനവും കൂടാതെ യഥാര്‍ത്ഥ രാമരാജ്യം എല്ലാ മതങ്ങള്‍ ക്കും തുല്യ ബഹുമാനവും സ്വാതന്ത്ര്യവും നല്‍കുന്ന ഗാന്ധിജിയുടെതാണ് എന്ന് എന്‍ സി പി കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് എ പി ഷാബു അധ്യക്ഷത വഹിച്ചു.  എന്‍ സി പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമന്‍, ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ , എന്‍ ജി ഇ ഒ സംസ്ഥാന പ്രസിഡണ്ട് സി ടി നളിനാക്ഷന്‍ ജില്ലാ ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം, എം കെ ബാലന്‍,  വന്ദന ഷാജു, പി സദാനന്ദന്‍, സുരേന്ദ്ര ബാബു പി, കെ സി സ്റ്റീഫന്‍, പി അശോകുമാര്‍, ജെയിംസ് മാങ്കുത്തല്‍, അനൂപ് ജോജോ തുടങ്ങിയവര്‍ സംസാരിച്ചു.

Tags