നാഷണൽ യൂത്ത് ഫെസ്റ്റിവൽ ; അഭിനുവിന് മൂന്നാം സ്ഥാനം

google news
dsd

നാസിക് : മഹാരാഷ്ട്രയിലെ നാസികിൽ വച്ച് നടന്ന ഇരുപത്തിയേഴാമത് നാഷണൽ യൂത്ത് ഫെസ്റ്റിവൽ യങ് ആർട്ടിസ്റ്റ് ക്യാമ്പ് ശില്പനിർമ്മാണ മത്സരയിനത്തിൽ നെഹ്റു യുവ കേന്ദ്രയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് പങ്കെടുത്ത കെ. എ. അഭിനുവിന് മൂന്നാം സ്ഥാനം. 'ഡിജിറ്റൽ ഇന്ത്യ' എന്നതായിരുന്നു വിഷയം. തൃപ്പൂണിത്തുറ ആർ. എൽ. വി. മ്യൂസിക് ആന്റ് ഫൈൻ ആർട്സ് കോളേജിലെ ഒന്നാം വർഷ ഫൈൻ ആർട്സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അഭിനു വയനാട് ജില്ലയിലെ കണിയാമ്പറ്റ സ്വദേശിയാണ്. അച്ഛൻ അജികുമാർ പനമരം, അമ്മ മിനി പി.
 

Tags