നാഷണൽ ഫാർമർ പ്രൊഡ്യുസർ ഓർഗനൈസേഷൻ അഞ്ച് കർഷക സേവന പദ്ധതികൾ ആരംഭിച്ചു

google news
sag

  കൽപ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന മലയാളി കർഷകർ ചേർന്ന് രൂപീകരിച്ച നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ  കർണാടകയിലെ കർഷകർക്കായി വിവിധ സേവന പദ്ധതികൾ ആരംഭിച്ചു. . നഞ്ചൻകോട്  ബേഗൂരിൽ നടന്ന ചടങ്ങിൽ  അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം സംയുക്തമായി നടന്നു.    കർണാടകയിൽ കൃഷി ചെയ്യുന്ന കർഷകർ ചേർന്നുള്ള വാട്‌സ്  ആപ്പ് ഗ്രൂപ്പാണ് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തോളം കർഷകർ  അംഗങ്ങളായ എൻ.എഫ്.പി.ഒ.  ആയി വളർന്നത്. ഇടനിലക്കാരുടെയു, കമ്പനികളുടെയും ചൂഷണം ഒഴിവാക്കാനായുള്ള വിവിധ പദ്ധതികളാണ് ഇപ്പോൾ എൻ.എഫ്.പി.ഒ.  നടപ്പിലാക്കുന്നത്. 

ബയോ കെമിസ്ട്രി ലാബിൻ്റെ ഉദ്ഘാടനം ബേഗൂർ അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ജി.ഗിരീഷും   അഗ്രി സർവ്വീസ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സിന്ധുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹൊകാർ നായ്ക്കും ഉദ്ഘാടനം നിർവ്വഹിച്ചു.    ഗുണമേന്മയുള്ള ജൈവവളം സ്വന്തമായി നിർമ്മിക്കുന്നതിനും  മണ്ണ്, വെള്ളം ,വളങ്ങൾ എന്നിവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തി വിദഗ്ധ ഉപദേശം നൽകുന്നതിനുമായാണ്  അഗ്രി സർവ്വീസ് സെൻറർ പ്രവർത്തിക്കുന്നത്.  നാഷണൽ ഫാർമേഴ്സ്  പ്രൊഡ്യൂസർ ഓർഗനൈസേഷൻ ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷനായിരുന്നു.   ഫെർട്ടിലൈസർ ഷോപ്പിൻ്റെ ഉദ്ഘാടനവും മൊബെൽ  അഗ്രി സർവീസ് സെൻ്ററിൻ്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. .എൻ .എഫ് .പി .ഓ ഫാർമർ പ്രൊഡ്യുസർ  കമ്പനി ട്രേഡിംഗ് എൽ.എൽ.പി. ചെയർമാൻ വി.എൽ അജയകുമാർ, സിന്ധുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ലത , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.സുരേഷ്, പി.ഡി.ഓ മാധവ സ്വാമി, നഞ്ചൻകോഡ് അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡവലപ്പ്മെൻ്റ് ഓഫീസർ എസ്.കെ. രവി,  എൻ.എഫ്.പി.ഒ. മാനേജിംഗ് ഡയറക്ടർ  കെ.പി. ജോസ്  തുടങ്ങിയവർ സംബന്ധിച്ചു.

Tags