എം.കെ.ജിനചന്ദ്രൻ - ആധുനിക വയനാടിൻ്റെ ജീവനാഡി: ഇ സന്തോഷ് കുമാർ

sah

വയനാട് :  ആധുനിക വയനാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച എം.കെ ജിനചന്ദ്രൻ നാടിൻ്റെ ശില്പിയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ചെറുകഥാകൃത്ത് ഇ.സന്തോഷ് കുമാർ പറഞ്ഞു.മലയാളത്തിന് ആദ്യമായി നിഘണ്ടു തയ്യാറാക്കിയ വിദേശ പണ്ഡിതനായ ഹെർമൻ ഗുണ്ടർട്ടും ആദ്യമായി അച്ചടി കണ്ടു പിടിച്ച ഗുട്ടൻബർഗും ഭാഷാസ്നേഹികളായതുകൊണ്ടാണ് വിപ്ലവങ്ങൾ സൃഷ്ടിച്ചത്. മറ്റുള്ളവർക്ക് ആവശ്യത്തിന് തീ നൽകാതെ സ്വാർഥ യാ യ സ്ത്രീയുടെ കഥ അദ്ദേഹം ഓർമിപ്പിച്ചു.

അംഗീകൃത ഭാഷകൾക്കെതിരെ പ്രവർത്തിച്ച മാർട്ടിൻ ലൂഥ റെപ്പോലുള്ള മഹാൻമാരെ നാം തിരിച്ചറിയണം.സിലബസിൻ്റെ രീതിയാണ് പഠനത്തിൽ ഇന്നത്തെ സമൂഹത്തിൻ്റെ വെല്ലുവിളി.മാറ്റം അനിവാര്യമാണ്. അതിനായി എം.കെ.ജിനചന്ദ്രൻ വെട്ടിത്തെളിയിച്ച പാത വളരെ തെളിമയുള്ളതാ ണെന്ന് ഇ.സന്തോഷ് കുമാർ പറഞ്ഞു.മനുഷ്യൻ സ്വത്വത്തിൽ നിന്ന് വെല്ലുവിളി നേരിടുന്നു' ബീഥോവൻ ഒരായുസ്സ് കൊണ്ട് നേടിയതെല്ലാം 5 മിനിറ്റിനുള്ളിൽ ഇന്ന് പുതു തലമുറകണ്ടെത്തുന്നു. ചാറ്റ് ജി. പി.ടി.പോലുള്ള സാങ്കേതിക വിദ്യ ആധുനിക ലോകത്തിന് സ്വന്തം. എന്നാൽ ഇതിലെ യാഥാർഥ്യത്തെ കണ്ടെത്തുകയാണ് നമ്മുടെ ആവശ്യം.വൈജ്ഞാനിക വിപ്ലവത്തോടൊപ്പം എം.കെ ജിനചന്ദ്രനെപ്പോലുള്ളവരുടെ മഹത്വം നമുക്ക് നാം തിരിച്ചറിയണം.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.കെ അനിൽകുമാർ സ്വാഗതവും പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ നന്ദിയും അറിയിച്ചു. ജിനചന്ദ്രൻ സ്മാരക ഉപന്യാസ മത്സരത്തിൽ ആദിത്യ സുരേഷ് (സെൻ്റ്.തോമസ് എച്ച്.എസ്.എസ്.നടവയൽ) നിഹാരിക സരസ്വതി (എസ്.കെ.എം.ജെ.എച്ച്.എസ്.എസ്.കല്പറ്റ ) ഐശ്വര്യ മനോജ് (അസംപ്ഷൻ എച്ച്.എസ്.എസ് ബത്തേരി ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
 

Tags