മുത്തങ്ങയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

drug seized in muthanga
drug seized in muthanga

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന KL11CA 0065 നമ്പർ സ്വിഫ്റ്റ് കാറിൽ നിന്നും1.880 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ ഷാൻ അബൂബക്കർ( 29), കോഴിക്കോട് ബേപ്പൂർ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്നാ വീട്ടിൽ  മിസ്ഫർ സാലിഹ് ( 32)  എന്നിവരെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനീഷ്.എ. എസ്, വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസറായ ബിനു. എം. എം എന്നിവരും ഉണ്ടായിരുന്നു. ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്ത് തടയുന്നതിന് എക്സൈസ് ചെക്ക് പോസ്റ്റുകളിലും അതിർത്തി പ്രദേശങ്ങളിലും കർശനമായ പരിശോധനയാണ് നടത്തിവരുന്നത്.

Tags