റിപ്പബ്ലിക് ദിനത്തിൽ ഗ്രാമപുരസ്കാരം ഏർപ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

Meenangadi Gram Panchayat has organized Gram Puraskaram on Republic Day

 കൽപ്പറ്റ: റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ   മീനങ്ങാടി ഗ്രാമപഞ്ചായത്ത്  കലാസാഹിത്യം സ്പോർട്സും  ഗെയിംസ് , പൊതു വിഭാഗം എന്നീ മൂന്ന് മേഖലകളിലായി ഗ്രാമ പുരസ്കാരം നൽകുന്നു 5001രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ആരെയും പൊതുജനങ്ങൾക്ക് പുരസ്കാരത്തിനായി വാട്സ്ആപ്പ് നമ്പറിലേക്ക് ജനുവരി 23ന് നാലു മണിക്കു മുൻപായി നാമനിർദേശം ചെയ്യാവുന്നതാണ് റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് ഗ്രാമപഞ്ചായത്ത് പൊതു സ്റ്റേജിൽ വച്ച് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ നൽകുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വി വിനയൻ അറിയിച്ചു. വൈസ് പ്രസിഡൻറ് കെ പി നുസ്രത്ത്, ബേബി വർഗീസ് , ഉഷാ രാജേന്ദ്രൻ, പി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു
 

Tags