സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യൻഷിപ്പിന് മാനന്തവാടിയിൽ പ്രൗഢ ഗംഭീര തുടക്കം

google news
fdh

മാനന്തവാടി:സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യഷിപ്പിന് പ്രൗഢ ഗംഭീര തുടക്കം. പൂതാടി കലാഗ്രാമം അവതരിപ്പിച്ച വീര നടനവും, കളേഴ്സ് വയനാട് അവതരിപ്പിച്ച ശിങ്കാരിമേളത്തോടെയാണ് തുടക്കം കുറിച്ചത്.ചടങ്ങിൽ ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു

.സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി കെ രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ, ജുനൈദ് കൈപാണി, പി വി ബാലകൃഷ്ണൻ, ഡോ. ബോബി ചെമ്മണ്ണൂർ, റോജി അഗസ്റ്റിൻ, റഫീഖ് തോക്കൻ, ലിസി രാജേഷ്, എം മധു, കെ റഫീഖ്, എ കെ ജയഭാരതി, ബി ഡി അരുൺകുമാർ, ഉസ്മാൻ ഹാജി, അനിൽകുമാർ, കടവത്ത് മുഹമ്മദ്, പി വി സഹദേവൻ, എ എം നിഷാന്ത്, പി കെ അനിൽകുമാർ, പടയൻ മുഹമ്മദ്, എ ഇ ഗിരീഷ്, ഇ എഫ് ടോമി തുടങ്ങിയവർ സംസാരിച്ചു. വെടികെട്ടുകളോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.
 

Tags