വില വർദ്ധനവിൽ നിഷ് ക്രിയരായ സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കാലികലവുമായി പ്രതിഷേധ സമരം നടത്തി

The Mahila Congress staged a protest against the government's inaction on the price hike

കൽപ്പറ്റ: വൻതോതിലുള്ള വില വർദ്ധനവിലും    നിഷ് ക്രിയരായ കേന്ദ്ര -സംസ്ഥാന സര്‍ക്കാരിനെതിരെ വയനാട് ജില്ല മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി  കാലികലവുമായി കല്‍പ്പറ്റ കലക്ടറേറ്റില്‍ മുന്‍പില്‍ പ്രതിഷേധിച്ചു  . വര്‍ദ്ധിച്ചു വരുന്ന അരിവില ,കാലിയായ സപ്ലൈകോ മാവേലി സ്റ്റോറുകള്‍ എന്നിവക്കെതിരെ നടന്ന  പ്രതിഷേധ സമരം ഡിസി.സി പ്രസിഡന്റ് എൻ.ഡി.  അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷയായിരുന്നു.  കേരള സര്‍ക്കാരിന്റെ നിലവാരമില്ലാത്ത ഭരണത്തിന്റെ കേരളത്തിലെ അമ്മമാര്‍ കാലികല ങ്ങളുമായി തെരുവോരങ്ങളില്‍ ഇറങ്ങേണ്ട അവസ്ഥ വളരെ വേദനാജകമാണ് കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിലല്ല കേരള സര്‍ക്കാരിന്റെ ശ്രദ്ധയെന്നും സ്വന്തം മക്കളുടെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും പാവപ്പെട്ട ജനങ്ങളുടെ പ്രാണവായുവില്‍ പോലും നികുതി ഈടാക്കി സമ്പാദിച്ചു കൂട്ടിക്കൊണ്ടിരിക്കുകയാണ്  ഇനിയും സര്‍ക്കാരിന്റെ ഈ ദുര്‍ഭരണം കണ്ടുനില്‍ക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് ആവില്ല.


 പ്രതിഷേധത്തിന്റെ തീ ജ്വാലകളായി വീട്ടമ്മമാർ വയനാട് ജില്ലയിലെ മഹിളാ കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിൽ   ശക്തമായി പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങുമെന്നു  ഉദ്ഘാടന പ്രസംഗത്തിൽ മുൻ എം.എൽ.എ.എൻ.ഡി. അപ്പച്ചൻ  മുന്നറിയിപ്പ് നൽകി.  വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്  പോള്‍സണ്‍
കുവക്കല്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മാരായ  മേഴ്‌സി സാബു, ഉഷ തമ്പി, നിത്യ ബിജു കുമാര്‍,മീനാക്ഷിരാമന്‍,അജിത, ബീന ജോസ്,ബിന്ദു സജീവ്,സന്ധ്യ ലിഷു, ബ്ലോക്ക് പ്രസിഡണ്ട്മാര്‍ സിബി സാബു, ഗിരിജ മോഹന്‍ദാസ്, ആയിഷ പള്ളിയാല്‍, ബീന സജി ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ , ജില്ലാ സെക്രട്ടറിമാര്‍  ബ്ലോക്ക് ഭാരവാഹികള്‍ മണ്ഡലം പ്രസിഡണ്ടുമാര്‍ മണ്ഡല ഭാരവാഹികള്‍  തുടങ്ങിയവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു
 

Tags