എം എ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

google news
dfh


കമ്പളക്കാട്: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ടും WMO മുട്ടിൽ ഏതീംഖാന ജനറൽ സെക്രട്ടറിയും മതസമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എം എ മുഹമ്മദ് ജമാൽ സാഹിബ്  നമ്മളിൽ നിന്നും വിട പറഞ്ഞിരിക്കുകയാണ്1958ലാണ് ഡബ്ലിയു എം ഒ എത്തീംഖാനയിലെ ജമാൽ സാഹിബിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത് വയനാട് ജില്ലയിൽ തന്നെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി WMO ഇന്ന് മാറിയിരിക്കുകയാണ്. ഇതിന്റെയൊക്കെ നേതൃത്വം വഹിച്ചത് പ്രിയപ്പെട്ട ജമാൽ സാഹിബാണ് പാവപ്പെട്ട എതീം മക്കളെ ചേർത്തുപിടിച്ച ജമാൽ സാഹിബ് എന്നും സമൂഹത്തിന് മാതൃകയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജമാൽ സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി.


അനുസ്മരണ പ്രഭാഷണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൽപ്പറ്റ മണ്ഡലം ട്രഷറർ കടവൻ ഹംസ ഹാജി ഉദ്ഘാടനം നിർവഹിച്ചു.അനുസ്മരണ യോഗത്തിൽ ആശംസകൾ അർപ്പിച്ച് മുഹമ്മദ് കുട്ടി ഹസനി അബ്ദുൽ ഗഫൂർ കാട്ടി.കടവൻ താരീക് (കോൺഗ്രസ്സ്)ഡോക്ടർ അംബിച്ചിറയിൽ(സി പി ഐ) ,മുഹമ്മദ് അസ്ലം ബാവ(വ്യാപാരി വ്യവസായി) ,
കോരൻ കുന്നൻ ഷാജി (INTUC)കെഎം ഫൈസൽ .പി സി ഇബ്രാഹിം ഹാജി, കാവുങ്ങൽ മൊയ്തുട്ടി ഹാജി,. വിഎസ് സിദ്ദിഖ്,.വി പി യൂസഫ് ,.അയമു കരണി, ഇബ്രാഹിം നെല്ലിയമ്പം എന്നിവർ സംസാരിച്ചു.പ്രാർത്ഥനാ സദസ്സിന് കമ്പളക്കാട് ടൗൺ ഖത്തീബ് മുഹമ്മദ് നജീം ബാക്കഫി നേതൃത്വം നൽകി
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നല്ലോളി സ്വാഗതവും പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ ഹാജി അധ്യക്ഷതയും ട്രഷറർ ഹനീഫ പാറാതോടുക നന്ദിയും പറഞ്ഞു

Tags