ഖാദി മേള ആരംഭിച്ചു

sss

കല്‍പ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന സര്‍വ്വോദയ പക്ഷം ഖാദി മേള പള്ളി താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു . തദവസരത്തില്‍ ഖാദി ഓണം മേള നറുക്കെടുപ്പില്‍ ഒരു പവന്‍ സ്വര്‍ണ്ണ നാണയം ലഭിച്ച വി.എം രവീന്ദ്രന് വിതരണം ചെയ്തു.

പ്രോജക്ട് ഓഫിസര്‍ പി.സുബാഷ്, വി.ഐ. ഒ എം .അനിത ഷോറൂം മാനേജര്‍ വി. ദിലീപ് കുമാര്‍, വൈശാഖ്. പി.എച്ച് പി, ഫസില. എം , ജിബിന്‍ വി.പി എന്നിവര്‍ സംസാരിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 30% ഗവ. റിബേറ്റും ലഭ്യമാണ് മേള ഫിബ്രവരി 14 വരെ നീണ്ട് നില്‍ക്കും. പനമരം ഖാദി ഗ്രാമ സൗഭാഗ്യയിലും റിബേറ്റ് ലഭ്യമാണ്

Tags