കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര സംരക്ഷണ യാത്രക്ക് ഫെബ്രുവരി 13 വരെ വിവിധ ജില്ലകളിൽ സ്വീകരണം

google news
cxb


 കൽപ്പറ്റ : വിവിധആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നിന്ന് ആരംഭിക്കുന്ന വ്യാപാര സംരക്ഷണ യാത്രക്ക് വയനാട്ടിലെ മൂന്ന് കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, ജനുവരി 31ന് രാവിലെ 10 മണിക്ക് മാനന്തവാടിയിലും 12 മണിക്ക് പുൽപ്പള്ളിയിലും നാലുമണിക്ക് കൽപ്പറ്റയിലും സ്വീകരണം നൽകും.


 മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളിലെ വ്യാപാരികൾ സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കളെ വരവേൽക്കും സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയിൽ സംസ്ഥാനത്തെ മുഴുവൻ ഭാരവാഹികളും പങ്കെടുക്കും ചെറുകിട വ്യാപാര മേഖല അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടി അതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്  സംഘടന നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്  പൊതുയോഗത്തോടെ സമാപിക്കും അഞ്ച് ലക്ഷം വ്യാപാരികൾ അണിനിരക്കും, മാലിന്യ സംസ്കരണത്തിന്റെ പേരിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ പൊതുവേയ്സ്റ്റ് ബിന്നുകൾ വെക്കണമെന്ന  നിർദ്ദേശം പിൻവലിക്കുക ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം യൂസർ ഫീ ഈടാക്കുക അല്ലാത്തവർക്ക് ലൈസൻസ് നൽകാൻ ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകിയ രസീത് കാണിക്കണമെന്ന നിബന്ധന പിൻവലിക്കുക .

ജി എസ് ടി യുടെ പേരിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടി പിൻവലിക്കുക പഞ്ചായത്ത് മുൻസിപ്പൽ ലൈസൻസ് ഫീസ് പട്ടികയിൽ സ്ലാബിന്റെ എണ്ണം കൂട്ടുക, ട്രേഡേഴ്സ് ലൈസൻസ് പിഴ നിരക്കുകൾ ഒഴിവാക്കുക ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഉള്ള ലൈസൻസ് പരിധി ഒരു കോടിയാക്കി ഉയർത്തുക നോട്ടീസുകൾക്ക് പിഴയും പലിശയും ഒഴിവാക്കി നികുതിയിൽ 50 ശതമാനം ഈടാക്കി മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയ ആംനസ്റ്റി സ്കീം നടപ്പിലാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാര സംരക്ഷണ യാത്ര നടത്തുന്നത് പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ ജില്ലാ ജനറൽ സെക്രട്ടറി ഒ വി വർഗീസ് ട്രഷറർ ഇഹൈദ്രൂ, ജില്ലാ വൈസ് പ്രസിഡണ്ട് കെ ഉസ്മാൻ യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ഷംഷാദ് ബത്തേരി എന്നിവർ പങ്കെടുത്തു. 13ന്  സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ട് വ്യാപാരികൾ വ്യാപാര മേഖലയെ ഇല്ലാതാക്കുന്ന നിയമ നിർദ്ദേശങ്ങളിൽ പ്രതിഷേധിക്കും
 

Tags