കേരള ഗവ. നഴ്സസ് അസോസിയേഷൻ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

കേരള ഗവ. നഴ്സസ് അസോസിയേഷൻ KGNA കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

കൽപ്പറ്റ: കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, താൽക്കാലിക നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക. കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും 8 മണിക്കൂർ ജോലി നടപ്പിലാക്കുക, നേഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  കെ.ജി.എൻ.എ  വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. 

മാർച്ചിന്റെ ഉദ്ഘാടനം സി ഐ റ്റി യു  ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ അവറുകൾ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി പി. രശോബ് കുമാർ സ്വാഗതവും, പ്രസിഡന്റ് വി.  ശ്രീജ. അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ., മേഴ്സി. വി.എം.  ദിവ്യ ആർ. പി. മൈമൂനത്ത്, സി. ദീപ, തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.. യോഗത്തിന് ജില്ലാ ട്രഷറർ ആർ. രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നായി അമ്പതോളം പേർ മാർച്ചിൽ പങ്കെടുത്തു.

Tags