കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 36-ാം ജൻമദിനം ആഘോഷിച്ചു

google news
Kerala Cooperative Employees Front celebrated its 36th birthday


കൽപ്പറ്റ:    കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 36-ാം ജൻമദിനം ആഘോഷിച്ചു.തെനേരി ക്ഷീര സംഘം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ നടത്തിയത്. ജീവനക്കാരുടെ അവകാശസമര പോരാട്ടത്തിലും സഹകരണ മേഖലയുടെ ഉയർച്ചക്കും കൊടിയുടെ നിറം നോക്കാതെ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയായ കെ.  സി.ഇ.എഫിൻ്റെ നേതൃത്വത്തിൽ ഈ മാസം ഏഴാം തിയ്യതി നടത്തുന്ന സെക്രട്ടിയേറ്റ് വളയൽ സമരം വൻ വിജയമാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ജൻമദിനാഘോഷ പരിപാടികൾ പതാക ഉയർത്തിയും കേക്ക് മുറിച്ചും സംഘടന ജില്ലാ പ്രസിഡണ്ട് എൻ.ഡി. ഷിജു ഉദ്ഘാടനം ചെയ്തു. പുതുതായി ചുമതലയേറ്റ താലൂക്ക് സെക്രട്ടറി ബഷീർ തെനേരിയെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് പ്രസിഡണ്ട് ജിജു പി., ജില്ലാ കമ്മറ്റിയംഗം എൽദോ കെ.ജി തുടങ്ങിയവർ സംസാരിച്ചു.
 

Tags