പുതുക്കി പണിത കല്‍പ്പറ്റ സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയം കൂദാശ ചെയ്ത് വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു

ddd

കല്‍പറ്റ: പുതുക്കി പണിത കല്‍പ്പറ്റ സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയം ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവയും സഭയിലെ മുതിര്‍ന്ന നാല് മെത്രാന്‍മാരും ചേര്‍ന്ന് കൂദാശ ചെയ്ത് വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു.ഓര്‍ത്തഡോക്‌സ് സഭയിലെ നിരവധി വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ നടന്ന പ്രഥമ  കുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്ക് കൊണ്ടു.സഭയിലെ പ്രഖ്യാപിത പരിശുദ്ധന്മാരായ പരിശുദ്ധ പരുമല തിരുമേനിയുടെയും പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെയും തിരുശേഷിപ്പുകള്‍ കാതോലിക്കാബാവ ദേവാലയത്തില്‍ സ്ഥാപിച്ചു.  ഇനിമുതല്‍ കല്‍പ്പറ്റ സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയം തീര്‍ത്ഥാടന കേന്ദ്രമായി മാറുമെന്ന് കൂദാശയ്ക്ക് ശേഷം നടന്ന കൃതജ്ഞതാ സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ട് കാതോലിക്കാബാവ പറഞ്ഞു.

ഇടവക വികാരി ഫാദര്‍ സഖറിയ വെളിയത്ത് കൂദാശ ചടങ്ങുകള്‍  ഏകോപിപ്പിച്ചു. പള്ളി നിര്‍മ്മാണത്തിന് പ്രയത്‌നിച്ച വികാരി ഫാ. സഖറിയ വെളിയത്ത്, ട്രസ്റ്റി കെ. കെ ജോണ്‍സന്‍,  സെക്രട്ടറി ഇ.വി അബ്രഹാം, കോണ്‍ട്രാക്ടര്‍ സെബാസ്റ്റ്യന്‍ എം. സി, ഇന്റീരിയര്‍ ഡിസൈനര്‍ ബിജു കുമ്പളങ്ങി , ആര്‍ക്കിടെക്ട്  ജേക്കബ് ചെറിയാന്‍, സ്ട്രക്ചറല്‍ എഞ്ചിനീയര്‍ ഡോണ മരിയ ചാക്കോ, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സാജന്‍ എം യു , മെറ്റല്‍ ക്രാഫ്റ്റ് എന്‍ജിനീയര്‍ കെ. ആര്‍ മനോജ്,  മുന്‍ ട്രസ്റ്റിമാരായ ഡോ. കെ. പി. ഏലിയാസ്, സജി വാത്യാട്ട്, മുന്‍ സെക്രട്ടറിമാരായ സാം. എം. വര്‍ഗ്ഗീസ്, അജി പൗവ്വത്തില്‍   തുടങ്ങിയവര്‍ക്കുള്ള ഉപഹാരം കാതോലിക്ക ബാവ വിതരണം ചെയ്തു.

Tags