യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

google news
sss

കല്‍പ്പറ്റ:  വയനാട് ജില്ലയിലെ മിക്ക വില്ലേജുകളിലും സാധാരണക്കാരായ പൊതുജനങ്ങള്‍ സേവനത്തിനായി ആവശ്യത്തിന് എത്തുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരെ  മുഴുവന്‍ സീറ്റില്‍ നിയമിക്കാത്തതുമൂലം.  സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനും. കൈവശരേഖ പട്ടയം ലഭ്യമാക്കുന്നതിനുള്ള ഉള്‍പ്പെടെ നിരവധി സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് ഒട്ടേറെ തവണ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ഗതികേടിലാണ് ജനം .ജില്ലാ ആസ്ഥനമായ കല്‍പ്പറ്റ വില്ലേജില്‍ ആവശ്യത്തിന് ജീവിനക്കാരില്ലാതെ പൊതുജനം ബുദ്ധിമുട്ടുമ്പോഴും അന്യയമായി ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടും യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അഞ്ചു മാസക്കാലം മാത്രമായി ജോലി  ചെയ്തു വരുന്ന ഫീല്‍ഡ് പരിചയമുള്ള പരിജയ സമ്പന്നരായ ജീവനക്കാരനെ സ്ഥലം മാറ്റി ഭരണ വിലാസ സംഘടനകള്‍ക്. ആസൂത്രിതമായി അഴിമതി നടത്തുന്നതിനുവേണ്ടി നിരവധി തവണ ആരോപണ വിധേയായ ഒരു വനിതാ ജീവനക്കാരിക്ക് കല്‍പ്പറ്റ വില്ലേജില്‍ നിയമനം നല്‍കുന്നതിനും അഴിമതി സാര്‍വത്രികമാക്കുന്നതിനും വേണ്ടി അണിയറ നീക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നിലവില്‍ ഓപ്പണ്‍ വേക്കന്‍സി ഉണ്ടായിട്ടും നിലവിലെ ജീവനക്കാരനെ അന്യയമായി സ്ഥലം മാറ്റി പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്നു  ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എ അരുണ്‍ ദേവ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുപ്പാടിത്തറ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, മുത്തലിബ് പഞ്ചാര, നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, സുഹൈല്‍ കമ്പളക്കാട്, മുബാരിഷ് ആയ്യാര്‍,അര്‍ജുന്‍ ദാസ്,അശ്വിന്‍ നാഥ്,ഷൈജല്‍ ബൈപ്പാസ്,രഞ്ജിത്ത് ബേബി, ഷഫീഖ് റാട്ടക്കല്ലി, രവിചന്ദ്രന്‍ പെരുന്തട്ട, ഷബീര്‍ പുത്തൂര്‍ വയല്‍, ഷമീര്‍ എമിലി,ഫാത്തിമ സുഹറ, സുവിത്ത് എമിലി, സോനു എമിലി അബു സുഫിയാന്‍,ജംഷീര്‍ ബൈപ്പാസ് തുടങ്ങിയവര്‍ സംസാരിച്ചു.ദിവസേന നിരവധി ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ എത്തുന്ന സാധാരണക്കാര്‍ വളരെ പ്രയാസത്തില്‍ ആയിരിക്കുകയാണ്.

 അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി ജില്ലാ ഭരണകൂടം നടത്തുന്ന അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യണമെന്നും  മതിയായ ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നും അല്ലാത്തപക്ഷം കലക്ടറേറ്റിലേക്ക് ഉള്‍പ്പെടെ സമരപരിപാടി വ്യാപിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.ഗൂഡലായി നിവാസികള്‍ക്ക് പട്ടയം നല്‍കുന്ന നടപടി കാര്യക്ഷമമാകണമെന്നും, പെരുന്തട്ട,റാട്ട ക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

Tags