കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഭിന്നശേഷി കലോത്സവം മഴവില്ല് സംഘടിപ്പിച്ചു

ssss

കല്‍പ്പറ്റ:- കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയിട്ടുള്ള ഈ വര്‍ഷത്തെ കലാകായികമേള 'മഴവില്ല് ' കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു. കുട്ടികളുടെ കലാകായിക പരിപാടികള്‍ ക്കൊപ്പം ചിത്രരചന പ്രദര്‍ശനം, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയിട്ടുള്ള ആധാര്‍ -  യുഡിഎഡി സേവനങ്ങള്‍ക്കുള്ള പ്രത്യേക ക്യാമ്പ് ഇവ കൂടി ഒരുക്കിയിരുന്നു. വയനാട് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് IAS പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ഗായകന്‍  ജംഷീര്‍ കൈനിക്കര മുഖ്യാതിഥിയായിരുന്നു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍  മുജീബ്  കേയംതൊടി അധ്യക്ഷനായി.  വൈസ് ചെയര്‍പേഴ്‌സണ്‍ കെ,അജിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജൈന ജോയ്, പി സരോജിനി, അഡ്വക്കേറ്റ് മുസ്തഫ, എസ്ശിവരാമന്‍, സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, മുനിസിപ്പല്‍ സെക്രട്ടറി അലി അഷ്‌കര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഗീത എന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു.മുനിസിപ്പാലിറ്റി പരിധിയിലെ 68 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍പരിപാടികള്‍ അവതരിപ്പിച്ചു.

Tags