കല്‍പ്പറ്റ നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു

google news
ssss

കല്‍പ്പറ്റ:- കല്‍പ്പറ്റ നഗരസഭ  വികസന സെമിനാര്‍ സംഘടിപ്പിച്ചു. 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. നഗരസഭയില്‍ വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നൂതനവും, ക്രിയാത്മകവുമായ പദ്ധതികള്‍ വികസന സെമിനാറില്‍ ചര്‍ച്ച ചെയ്തു. നിലവില്‍ സംസ്ഥാന, ദേശീയ തലത്തില്‍ നേടിയിട്ടുള്ള പല അംഗീകാരങ്ങളും നിലനിര്‍ത്തുന്നതിനോടൊപ്പം പുതിയ നേട്ടങ്ങള്‍ക്കായുള്ള പുതിയ പദ്ധതികളും വികസന സെമിനാറില്‍ ചര്‍ച്ചയായി.

വികസന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍  അഡ്വ. ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈനാ ജോയി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ സ്വാഗതം പറഞ്ഞു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സരോജിനി ഓടമ്പത്ത്, സി.കെ. ശിവരാമന്‍, മുന്‍ ചെയര്‍മാന്‍ കേയം തൊടി മുജീബ്, മുന്‍ വൈസ് ചെയര്‍മാന്‍ കെ. അജിത, നഗരസഭ കൗണ്‍സിലര്‍മാര്‍  എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി അലി അഷ്ഹര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Tags