കൽപ്പറ്റയിൽ പുഷ്പമേള നവംബർ 29 മുതൽ; ബ്രോഷർ പ്രകാശനം ചെയ്തു

Kalpatta Flower Festival from November 29 Brochure released
Kalpatta Flower Festival from November 29 Brochure released

കൽപ്പറ്റ: ഇടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും പുഷ്പമേള സജീവമാകുന്നു. കൽപ്പറ്റ ബൈപ്പാസ് മൈതാനത്ത് സ്നേഹ ഇവന്റ്സ് നടത്തുന്ന പുഷ്‌പോത്സവം നവംബർ 29-ന് തുടങ്ങും. ഡിസംബർ 31 വരെ നടക്കുന്ന പുഷ്‌പമേളയുടെ  ബ്രോഷർ പ്രകാശനം കൽപ്പറ്റ നഗര സഭ ചെയർ പേഴ്സൺ അഡ്വ. ടി.ജെ. ഐസക് നിർവ്വഹിച്ചു.

സംഘാടക സമിതി ഭാരവാഹികളായ അഫ്സൽ കുറ്റ്യാടി, വർഗീസ് കൽപ്പറ്റ, ചിരൻ കുമാർ , ഷൗക്കത്ത്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Tags