ഹരിത വിദ്യാലയ പ്രഖ്യാപനവുമായി കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

google news
dsg

 കാക്കവയൽ:  2024 അധ്യയനവർഷാരംഭം മുതൽ പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അധ്യാപകർക്ക് മഷി പേനകൾ നൽകിക്കൊണ്ട് നിർവഹിച്ചു. 

ഇന്ത്യയിലെ പ്രധാനപ്പെട്ട കാർബൺ ന്യൂട്രൽ പ്രദേശമായ വയനാട് പോലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദുരന്തത്തിന് ഇരയാവുകയാണെന്നും അതിനെതിരെ വരും തലമുറയുടെ പ്രതിരോധം ഉറപ്പുവരുത്തുന്നതിന് പ്ലാസ്റ്റിക് മുക്ത വിദ്യാലയം എല്ലാ കലാലയങ്ങളിലും നടപ്പിലാക്കണമെന്നും  അഭിപ്രായപ്പെട്ടു.

20030 ൽ ഈ വിദ്യാലയം എങ്ങനെ ആയിരിക്കണം എന്ന കാഴ്ചപ്പാടോടെ 2022 ൽ രൂപീകരിച്ച 'പ്രസ്താര വിഷൻ 2030' ,എന്ന പദ്ധതിയുടെ ഭാഗമായാണ് വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഹരിത കേരള മിഷന്റെ ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങൾക്കുള്ള എ പ്ലസ് ഗ്രേഡ് വാങ്ങിയ കാക്കവയൽ സ്കൂളിനെ മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീദേവി ബാബു അഭിനന്ദിച്ചു .

പിടിഎ പ്രസിഡണ്ട് എൻ.റിയാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുനിൽകുമാർ . എം പദ്ധതി വിശദീകരിച്ചു. മദർ പിടിഎ പ്രസിഡണ്ട് സുസിലി ചന്ദ്രൻ, പ്രിൻസിപ്പാൾ ബിജു .ടി എം , സ്റ്റാഫ്  സെക്രട്ടറി ഖലീലുൽറഫ് മാൻ, ഹരിത നോഡൽ ഓഫീസർ ഡൈന. കെ ജി  റുബീന . ആർ എന്നിവർ സംസാരിച്ചു.

Tags