'ഇന്ത്യ' സഖ്യത്തെ ശക്തിപ്പെടുത്തും: ജനതാദൾ എസ്

google news
asf

ബെംഗളൂരു:ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്" എന്ന 'ഇന്ത്യ' സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും 'ഇന്ത്യ'യോടൊപ്പം നിലകൊള്ളുക എന്നത് ജെ.ഡി.എസിന്റെ ജനാധിപത്യ ദൗത്യമാണെന്നും ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണിയെ ശക്തിപ്പെടുത്തുവൻ ശ്രമിക്കുമെന്നും കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായി തുടരുമെന്നും ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.

“ജനാധിപത്യവും ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കുക എന്നതാണ് ജെ. ഡി.എസിന്റെ പ്രഖ്യാപിത ലക്ഷ്യം,” 'ഇന്ത്യ'സഖ്യത്തിനു പിന്തുണ അറിയിച്ചുകൊണ്ടുള്ള ജെ.ഡി.എസിന്റെ ഔദ്യോഗിക അറിയിപ്പ്  മല്ലികാർജുൻ ഖാർഗെയ്ക്ക് അടുത്ത ദിവസങ്ങളിൽ ദേശീയ പ്രസിഡന്റ്‌ സി. കെ നാണുവിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ കൈമാറുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

Tags