പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഗംഭീര വരവേൽപ്പ് നൽകി

dfh

വയനാട് : മീനങ്ങാടി. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവയ്ക്ക് മീനങ്ങാടിയിൽ ഗംഭീര വരവേൽപ്പ് നൽകി. കർണാടകയിൽ സന്ദർശനം പൂർത്തിയാക്കി ഹെലികോപ്റ്ററിൽ മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ   വന്നിറങ്ങിയ പരിശുദ്ധ ബാവയെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാറും  ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസും ഭദ്രാസന ഭാരവാഹികളായ ഫാ.ഡോ. മത്തായി അതിരമ്പുഴ, ഫാ. ബേബി ഏലിയാസ്, ബേബി വാളങ്കോട്ടും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. പരിശുദ്ധ പിതാവിന് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികളുടെയും വിവിധ സമുദായ മത  രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ പ്രമുഖരുടേയും സാന്നിദ്ധ്യത്തിൽ  ഭദ്രാസന മെത്രാപ്പോലീത്തയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ.  വിനയനും വൈദീക സെക്രട്ടറി ഫാ. ജെയിംസ്  വൻമേലിലും ചേർന്ന് ഉജ്ജ്വലമായി വരവേറ്റു. റോസാപ്പൂക്കൾ കൈകളിലേന്തിയ സൺഡേസ്കൂൾ വിദ്യാർഥികളും ശുഭ്രവസ്ത്രം ധരിച്ച് മുത്തുക്കുടകൾ ഏന്തിയ വനിതാ സമാജം പ്രവർത്തകരും അണിനിരന്നു.

"അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വീഴട്ടെ എന്ന മുദ്രാവാക്യം മുഴക്കി യൂത്ത് അ സോസിയേഷൻ പ്രവർത്തകർ ബാവയെ വരവേറ്റു. വയനാട്ടിൽ ആദ്യമായി  സന്ദർശനത്തിന് എത്തിയ പരിശുദ്ധ പിതാവിനോടൊപ്പം സെക്രട്ടറിമാരായ മോർ ഔഗേൻ അൽഖോറി അൽ ഖാസ, മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നീ മെത്രാപ്പോലീത്തമാര്യം യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, യൽദോ  മോർ തീത്തോസ്, പൗലോസ് മോർ ഐറേനിയോസ്, മാത്യൂസ് മോർ അപ്രേം, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ഏലിയാസ് മോർ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറയും അനുഗമിച്ചു.
 

Tags