അന്തിയുറങ്ങാൻ വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കി അഞ്ചുകുന്ന് യാക്കോബായ പള്ളി

google news
അന്തിയുറങ്ങാൻ വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കി അഞ്ചുകുന്ന് യാക്കോബായ പള്ളി


അഞ്ചുകുന്ന് ദേവാലയത്തിന് സമീപം താമസിക്കുന്ന ഭവനരഹിതയായ അമ്മക്കും മകൾക്കും  വീട് നിർമ്മിച്ചു നൽകി മാതൃകയാവുകയാണ് അഞ്ചുകുന്ന് ദേവാലയം.  കേവലം 6 കുടുംബങ്ങൾ മാത്രമുള്ള ഈ ദേവാലയം മലബാർ ഭദ്രാസനത്തിലെ ഏറ്റവും ചെറിയ ദൈവാലയമാണ്. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനിയുടെ സഹായത്തോടൊപ്പം ആറു കുടുംബങ്ങളുടെ ആത്മാർത്ഥമായ അധ്വാനവും സഹകരണവും കൂടി ചേർന്നപ്പോൾ ഒരു ഭവനം പൂർത്തിയായി.  ലളിതമായ ചടങ്ങിൽ താക്കോൽദാനം നിർവ്വഹിക്കപ്പെട്ടു.  

അഭിവന്ദ്യ തിരുമേനി  താക്കോൽ കൈമാറിയപ്പോൾ വികാരി ഫാദർ ജോസഫ് പള്ളിപ്പാട്ട്, ട്രസ്റ്റി ജോർജ് അമ്മിണിശ്ശേരി , വൈദികർ , കൗൺസിൽ അംഗങ്ങളായ ബേബി മേയ്ച്ചേരിയിൽ കുര്യാക്കോസ് കട്ടെകുഴി ,സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ എം ഷിനോജ്, കമ്മിറ്റി അംഗങ്ങൾ സമീപവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
 

Tags