ഹരിതകര്‍മ്മസേന പ്രവര്‍ത്തനം; ശില്പശാല നടത്തി

google news
dsh

വയനാട് :  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. 

ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ഹര്‍ഷന്‍, നവ കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. ബാലസുബ്രഹ്‌മണ്യം, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ ഇ.സി)കെ.റഹീം ഫൈസല്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) കെ.ബി നിധി കൃഷ്ണ, പ്രോഗാം ഓഫീസര്‍ കെ. അനൂപ്,  ക്ലീന്‍ കേരള, സ്വകാര്യ ഏജന്‍സി പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന നോഡല്‍ ഓഫിസര്‍മാര്‍ പങ്കെടുത്തു. സെഗ്രിഗേഷന്‍, ലിഫ്റ്റിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗങ്ങളിലാണ് ശില്പശാല നടന്നത്.

Tags