'ഗോളടിക്കാം വോട്ടു ചെയ്യാം ';ആവേശമായി സൗഹൃദ ഫുട്ബോൾ മത്സരം

google news
fdxh

വയനാട് :  ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സ്വീപ്, ഇലക്ഷൻ ലിറ്ററസി ക്ലബ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. 

കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീമും മാനന്തവാടി മോണിംഗ് ഗോൾസ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കുഴിനിലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീം വിജയിച്ചു. സൗഹൃദ ഫുട്ബോൾ മത്സരം ഡി.എഫ്.ഒ ഷജ്ന കരീം പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. 

ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ എസ് രാജേഷ് കുമാർ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെറ്റപ്പാലം മിലാഗ്രോ ടർഫിൽ നടന്ന പരിപാടിയിൽ സ്വീപ് നോഡൽ ഓഫീസർ പി.യു സിത്താര, ഡെപ്യൂട്ടി തഹസിൽദാർ സുജിത്ത് ജോസി, നെഹ്റു യുവകേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, സ്വീപ് അസിസ്റ്റന്റ് റോഷൻ രാജു എന്നിവർ സംസാരിച്ചു.

Tags