വയനാട് ജില്ലയിലെ പ്രഥമ ഗാസ്ട്രോ സയൻസസ് വിഭാഗവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

google news
dsg

കൽപ്പറ്റ: ഗാസ്ട്രോ മെഡിസിനും ഗാസ്ട്രോ സർജറിയും പ്രവർത്തനമാരംഭിച്ചതോടെ ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ ഗാസ്ട്രോ സയൻസസ് വിഭാഗവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. പ്രശസ്ത ഉദര - കരൾ രോഗ വിദഗ്ദ്ധൻ ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. ശ്രീനിവാസ് (ഗാസ്ട്രോ മെഡിസിൻ) ഡോ. ശിവപ്രസാദ് (ഗാസ്ട്രോ സർജറി ) എന്നിവരാണ് ഈ വിഭാഗത്തെ നയിക്കുന്നത്.ഇതോടെ ജില്ലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഉദര - കരൾ രോഗികൾക്ക് ആധുനിക ചികിത്സകൾ നൽകാൻ കഴിയും. റോഡപകടങ്ങളിലോ മറ്റു തരത്തിലുള്ള അപകടങ്ങളിലോ വയറിനും മറ്റു ഭാഗങ്ങളിലോ ഏൽക്കുന്ന മുറിവുകൾ കാരണം ഉണ്ടായേക്കാവുന്ന രക്തസ്രാവവും മറ്റും ഇതോടെ ഇവിടുന്ന് തന്നെ സർജറിയിലൂടെ പരിഹരിക്കാനാകും.

പിത്താശയത്തിലെ കല്ല്  നീക്കം ചെയ്യൽ, പിത്താശയത്തിലെ ക്യാൻസർ, കരളിലെ മുഴകൾ, കരളിനെ ബാധിക്കുന്ന ക്യാൻസർ, പാൻക്രിയാസ് സർജറികൾ, കുടലിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ, അപ്പെന്റിക്സിനുള്ള സർജറി, വൻകുടലിലുള്ള ക്യാൻസർ, ഹെർണിയ, ഉദരത്തെ ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സകൾ എന്നിവ കൂടാതെ എൻഡോസ്കോപ്പി, കോളണോസ്കോപ്പി തുടങ്ങിയവയും ഇപ്പോൾ ഒരു കുടകീഴിൽ ലഭ്യമാകും. കൂടാതെ ഗാസ്ട്രോ സയൻസസ് വിഭാഗത്തിലെ കിടത്തി ചികിത്സകൾ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും (സർക്കാർ ഇൻഷുറൻസ്) മെഡിസെപ്പിലും ലഭ്യമാണ്. കൂടാതെ കാർഡിയോളജി, ന്യൂറോളജി, യൂറോളജി തുടങ്ങിയ സൂപ്പർ സെപ്ഷ്യാലിറ്റി വിഭാഗങ്ങളിലും അസ്ഥിരോഗം, സ്ത്രീരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി തുടങ്ങി മറ്റെല്ലാ ജനറൽ വിഭാഗങ്ങളിലും സർക്കാർ ഇൻഷുറൻസ്  ആനുകൂല്യങ്ങൾ ഇവിടെ നൽകിവരുന്നു. പത്രസമ്മേളനത്തിൽ ഗാസ്ട്രോ സയൻസസ് വിഭാഗം മേധാവി  ഡോ. അനീഷ് കുമാർ, ഡോ. ശ്രീനിവാസ് (ഗാസ്ട്രോ മെഡിസിൻ)ഡോ. ശിവപ്രസാദ് (ഗാസ്ട്രോ സർജൻ) ഡി ജി എം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
 

Tags