ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌ അടക്കം ഹാട്രിക് നേട്ടത്തിൽ അഞ്ചു വയസ്സുകാരി ആദി ലക്ഷ്മി സനേഷ്

Five-year-old Adi Lakshmi Sanesh achieved a hat-trick including the Asian Book of Records
Five-year-old Adi Lakshmi Sanesh achieved a hat-trick including the Asian Book of Records

ജിൻസ്  തോട്ടുംങ്കര

കൽപ്പറ്റ: ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി നേടിയതോടെ റെക്കോർഡുകളിൽ ഹാട്രിക്കടിച്ചിരിക്കുകയാണ് കൽപ്പറ്റ സ്വദേശിനിയായ അഞ്ചുവയസ്സുകാരി. A മുതൽ Z വരെയുള്ള രാജ്യങ്ങളുടെ  പേരും ദേശീയ മൃഗത്തിൻറെ പേരും ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞാണ് ഈ കൊച്ചു മിടുക്കി വൻ നേട്ടം കൈവരിച്ചത്. കൽപ്പറ്റ  ഓണിവയലിലെ സനേഷ് - രഞ്ജിനി ദമ്പതികളുടെ മകളുമായ ആദിലക്ഷ്മി സനേഷാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

Five-year-old Adi Lakshmi Sanesh achieved a hat-trick including the Asian Book of Records

25 രാജ്യങ്ങളുടെ പേരുകൾ എ മുതൽ ഇസഡ് വരെയുള്ള അക്ഷരമാല ക്രമത്തിൽ ദേശീയ മൃഗങ്ങൾക്കൊപ്പം 38 സെക്കൻഡിനുള്ളിൽ പറഞ്ഞാണ് ആദിലക്ഷ്മി അഭിമാന നേട്ടത്തിന് അർഹയായത്. ആദ്യമേ കേരളത്തിലെ ജില്ലകളും ,ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുകൾ പഠിച്ചെടുത്ത ആദ്യലക്ഷ്മിക്ക് പിതാവ് സനേഷ് വേൾഡ് മാപ്പ് കൂടി വാങ്ങി നൽകിയതോടെ കൂടുതൽ രാജ്യങ്ങൾ മനപ്പാഠമാക്കി. പിന്നാലെ ദേശീയ മൃഗങ്ങളുടെ പേരുകൾ പഠിക്കുന്നത് കൂടി കണ്ടാണ് അമ്മ രഞ്ജിനി റെക്കോര്‍ഡ് നേടാനുള്ള ശ്രമം നടത്തിയത്.

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, എലൈറ്റ്സ് ബുക്ക് ഓഫ് റെക്കോർഡ് എന്നീ രണ്ട് നേട്ടങ്ങളും ഒരുമിച്ചാണ് നേടിയത്. ഇതിന് പിന്നാലെയാണ് ഗ്രാൻ്റ് മാസ്റ്റര്‍ ടൈറ്റിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി കരസ്ഥമാക്കിയത്. കൽപ്പറ്റ ലൈസിയം മോണ്ടിസോറി സ്കൂളിലെ യുകെജി വിദ്യാർത്ഥിനിയായ ആദിലക്ഷ്മിക്ക് ഉന്നതപുരസ്കാരം ലഭിച്ചതിൻ്റെ ആഹ്ളാദത്തിലാണ് സ്കൂൾ അധികൃതരും പ്രദേശവാസികളും.

Tags