വയനാട് ജില്ലയിലെ ആദ്യ ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് നൂല്‍പ്പുഴയില്‍

google news
fdh

വയനാട് : ജില്ലയിലെ ആദ്യ ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റാണ് നൂല്‍പ്പുഴയില്‍ ആരംഭിച്ചത്. ഓട്ടിസം, ന്യുറോ സംബന്ധമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നൈപുണി വികസനത്തിന് സഹായമാവുകയാണ് ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ്. വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമിലൂടെ ദൈനംദിന സാഹചര്യങ്ങള്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുകയും ജീവിതം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കഴിവുകളില്‍ പരിശീലനം നല്‍കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം.

കുട്ടികളുടെ സാമൂഹിക-മാനസിക-ഭൗതിക വികാസം മെച്ചപ്പെടുത്തുകയാണ് യൂണിറ്റിലൂടെ. നിലവില്‍ യൂണിറ്റിന്റെ സഹായത്തോടെ ഓട്ടിസം-മാനസിക-ചലന-സംസാര വൈകല്യമുള്ളവര്‍ക്ക് ചികിത്സ നല്‍കി വരുന്നുണ്ട്. നൂല്‍പ്പുഴ  ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഇ-ഹെല്‍ത്ത് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ആരോഗ്യ സ്ഥാപനമാണിത്. ഫിസിയോതെറാപ്പി യൂണിറ്റ്, റോബോര്‍ട്ടിംഗ് ആംസ്, പീഡിയാട്രിക് ഫിസിയോ തെറാപ്പി, ടെലിമെഡിസിന്‍ സംവിധാനം, ഹെല്‍ത്ത് ക്ലബ്, ജിം പാര്‍ക്ക് തുടങ്ങി ആരോഗ്യ മേഖലയില്‍ ഹൈ ടെക് സംവിധാനങ്ങള്‍ ഒരുക്കി മാതൃകയാവുകയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം. പത്ത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തത്.

Tags