കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ ഡി.വൈ.എഫ്‌.ഐ മനുഷ്യച്ചങ്ങല ശനിയാഴ്ച

DYFI human chain on Saturday against central government neglect

കൽപ്പറ്റ:കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ  ഡി.വൈ.എഫ്‌.ഐ   സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പതിനായിരങ്ങൾ അണിനിരക്കും. ശനിയാഴ്ച മുട്ടിൽ മുതൽ കൽപ്പറ്റവരെയാണ് ജില്ലയിൽ  ചങ്ങല തീർക്കുക.   ഇതോടനുബന്ധിച്ച് 12 കേന്ദ്രങ്ങളിൽ  പൊതുയോഗങ്ങളും ഉണ്ടാവും. ചങ്ങല വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡന്റ് കെ എം ഫ്രാൻസിസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


‘ഇനിയും സഹിക്കണോ ഈ  കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ ചങ്ങലയൊരുക്കുന്നത്.  കേരളത്തെയും പ്രത്യേകിച്ച് വയനാടിനോടും കടുത്ത അവഗണനയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.  വയനാട് റെയിൽവെയിലടക്കം ഇത് പ്രകടനമാണ്.  ഇതിൽ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.    കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന മനുഷ്യചങ്ങലയുടെ അനബന്ധമായാണ്  ജില്ലയിലെ ചങ്ങല. വെെകീട്ട് 3.30 മുതൽ എട്ട് ബ്ലോക്കുകളിൽനിന്നുള്ള പ്രവർത്തകർ അണിനിരക്കും. സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, കലാ–കായിക മേഖലകളിലുള്ളവർ, എഴുത്തുകാർ രാഷ്ട്രീയ പ്രവർത്തകർ  തുടങ്ങിയർ  കണ്ണികളാവും.  


മുട്ടിൽ, പാറക്കൽ, എടപ്പെട്ടി, അമൃദ്, സിവിൽ, ഗൂഡലായ്, ആനപ്പാലം,  അനന്തവീര, ചുങ്കം, പോസ്റ്റ് ഓഫീസ്, പുതിയ ബസ്സ്റ്റാൻറ് എന്നിവിടങ്ങളിൽ പൊതുയോഗം നടക്കും. കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനും മുട്ടിലിൽ സി കെ ശശീന്ദ്രനും  പൊതുയോഗം ഉദ്ഘാടനം ചെയ്യും.  മനുഷ്യചങ്ങലയുടെ പ്രചാരണ ഭാഗമായി കാൽനട ജാഥകൾ, ലഘുലേഖ വിതരണം, പോസ്റ്റർ പ്രചാരണം, ചുവരെഴുത്ത്, സാംസ്കാരിക സായാഹ്നം, കലാ–കായിക മത്സരങ്ങൾ, വിളംബര റാലികൾ  തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.വാർത്താസമ്മേളനത്തിൽ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, സി ഷംസുദീൻ, അർജ്ജുൻ ഗോപാൽ എന്നിവരും പങ്കെടുത്തു.

Tags