ഡോക്ടർ എ പി ജെ പബ്ലിക് സ്കൂൾ മൂന്നാം വാർഷികം ആഘോഷിച്ചു

google news
ഡോക്ടർ എ പി ജെ പബ്ലിക് സ്കൂൾ മൂന്നാം വാർഷികം ആഘോഷിച്ചു

പനമരം : പച്ചിലക്കാട് ഡോ: എപിജെ പബ്ലിക് സ്കൂളിന്റെ മൂന്നാം വാർഷിക ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി കലക്ടർ  റെജി ജോസഫ്, പനമരം  ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്   കാട്ടി ഗഫൂർ, മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ്  ഓഫീസർ മാർട്ടിൻ ലോവൽ , കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിനു ജേക്കബ്, ഇമാം ഹനീഫ റഹ്മാനി,  ഫാദർ വർഗീസ് മറ്റമന ,  ഹോപ്പ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ
 യുനൈസ്  നൂറാണി, റിയാസ് കണിയാമ്പറ്റ, സ്കൂൾ ഡയറക്ടർമാരായ  ഷാജി ചെറിയാൻ ബിജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ  ജെന്നി ഈപ്പൻ   റിപ്പോർട്ട് അവതരിപ്പിച്ചു, രണ്ടര മണിക്കൂർ നീണ്ടുനിന്ന കിൻഡർഗാർടെൻ  വിദ്യാർത്ഥികളുടെ  കലാപ്രകടനങ്ങളോടുകൂടി ആനുവൽ ഡേ സമാപിച്ചു.
 

Tags