കോമയിലായവരെ രക്ഷിക്കാൻ സെൽ ട്രാൻസ് പ്ലാൻ്റേഷൻ തെറാപ്പി : വയനാട് സ്വദേശിക്ക് അന്താരാഷ്ട്ര നേട്ടം

mekha
mekha

കൽപ്പറ്റ: ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ ക്ലെം ജോണ്‍സ് സെന്റര്‍ ഫോര്‍ ന്യൂറോബയോളജി ആന്‍ഡ് സ്റ്റെം സെല്‍ റിസര്‍ച്ചില്‍ സൈന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. മേഘ മോഹനനെ ഈ വര്‍ഷം കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സെല്‍ ആന്‍ഡ് ജീന്‍ തെറാപ്പി (ISCT) കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തു. 

സുഷുമ്‌നാ നാഡിക്ക് പരിക്കുപറ്റി കോമയിലായവരെ ചികിത്സിക്കാനുള്ള സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തെറാപ്പിയെപ്പറ്റി തയ്യാറാക്കിയ പ്രബന്ധം അവതരിപ്പിക്കാനാണ് ഡോ.മേഘ മോഹനനെ തിരഞ്ഞെടുത്തത്.  സുഷുമ്‌നാ നാഡിക്ക് ക്ഷതം സംഭവിച്ച് തളര്‍ന്ന അവയവങ്ങള്‍ വീണ്ടെടുക്കുന്നതിന് സാധ്യമായേക്കാവുന്ന ഈ ചികിത്സ വലിയ നേട്ടമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.  

കഴിഞ്ഞ 8 വര്‍ഷമായി സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തെറാപ്പി ഉപയോഗിച്ച് സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റതിന് ഒരു ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇവര്‍ കല്‍പ്പറ്റ ചെറിയതോട്ടത്തില്‍ റൊട്ടേറിയന്‍ മോഹന്‍ - സെല്‍മ ദമ്പതികളുടെ മകളാണ്.

Tags