ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ വെബ് കാസ്റ്റിങ് കൺട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
വയനാട് : ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റിലെ ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു.
പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കുന്നതിനുള്ള ഫ്‌ളയിങ്-സ്റ്റാറ്റിക്‌സ് സര്‍വൈലന്‍സ് ടീമുകള്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ അത്യാധുനിക ക്യാമറ സംവിധാനം, ജി.പി.എസ് ഉള്‍പ്പടെ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കളക്ട്രറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നും നിരീക്ഷിക്കാം. ജില്ലയിലെ 11 ചെക്ക് പോസ്റ്റുകളിലും സ്ഥാപിച്ച ക്യാമറാ നിരീക്ഷണത്തിലൂടെ പെരുമാറ്റച്ചട്ടലഘനം നടത്തുവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.