ഉപതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

By-Election: Second Phase Randomization of Officers Completed
By-Election: Second Phase Randomization of Officers Completed

വയനാട് : ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൊതുനിരീക്ഷകന്‍ എം. ഹരിനാരായണന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും പൂര്‍ത്തിയായി. 

പോളിങ് ഡ്യൂട്ടി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. . പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ നാല്, അഞ്ച്, ഏഴ് തിയതികളില്‍ പരിശീലനം നല്‍കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

Tags